റമദാൻ: കുവൈത്തിൽ മുന്നൊരുക്കങ്ങൾ തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് റമദാൻ മാസത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. റമദാൻ മുന്നൊരുക്കങ്ങളും വിവിധ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് മോസ്ക് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മുതൈരി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. റമദാൻ മാസത്തെ വരവേൽക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങളെ കുറിച്ച് അൽമുതൈരി വിശദീകരിച്ചു.
രാജ്യത്തെ വിവിധ പള്ളികളില്‍ റമദാൻ കണക്കിലെടുത്തുള്ള സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. തറാവീഹ് നമസ്കാരത്തിനും പ്രാർഥനകള്‍ക്കും നേതൃത്വം നൽകാൻ ഇമാമുമാരെയും തിരഞ്ഞെടുത്തു.
കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ റമദാൻ കേന്ദ്രങ്ങളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഇരട്ടിയാക്കുമെന്നും അൽമുതൈരി പറഞ്ഞു. രാജ്യത്ത് മാർച്ച് 11 മുതൽ റമദാൻ ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ പ്രവാചകൻ മുഹമ്മദ് നബിക്ക് ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ്. മുസ്ലിംകൾക്ക് എറെ ആത്മീയ പ്രാധാന്യമുള്ള മാസം വ്രതാനുഷ്ഠാനത്തോടെയാണ് കടന്നുപോകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

