റമദാൻ: പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം
text_fieldsലംഘനം കണ്ടെത്തിയ ഷോപ്പിൽ നോട്ടീസ് പതിക്കുന്ന ഉദ്യോഗസ്ഥൻ
കുവൈത്ത് സിറ്റി: റമദാനിൽ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിപണികളെയും റീട്ടെയിൽ ഔട്ട്ലെറ്റുകളെയും ലക്ഷ്യമിട്ട് പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. അടുത്തിടെ ഈത്തപ്പഴം, കോഫി ഷോപ്പ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ചില ഉൽപ്പന്നങ്ങൾക്ക് ഭാരം കുറവാണെന്നും ഉൽപാദിപ്പിച്ച രാജ്യത്തിന്റെ ലേബലിങ് ഇല്ലെന്നും കണ്ടെത്തി. വില പ്രദർശിപ്പിക്കാത്തതിനെത്തുടർന്ന് ചില ഇറച്ചിക്കടകൾക്കെതിരെയും കേസെടുത്തതായി ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു.
ഇത്തരം നിയമലംഘനങ്ങൾക്ക് 1,000 മുതൽ 3,000 ദീനാർ വരെ പിഴ ഈടാക്കുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാമെന്നും അൻസാരി മുന്നറിയിപ്പു നൽകി. റമദാൻ സീസണിൽ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിപണി സുതാര്യത നിലനിർത്തുന്നതിനുമുള്ള മന്ത്രാലയം ജാഗ്രത പുലർത്തുമെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

