റമദാൻ ആശംസകൾ നേർന്ന് അമീർ സൈനിക ക്ലബിൽ
text_fieldsകുവൈത്ത് സിറ്റി: പതിവു തെറ്റിക്കാതെ ഇക്കുറിയും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൈനിക ക്ലബിലെത്തി സൈനികർക്ക് റമദാൻ ആശംസകൾ കൈമാറി. കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, നാഷനൽ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് എന്നിവരോടൊപ്പം ശനിയാഴ്ച വൈകുന്നേരമാണ് അമീർ ക്ലബിലെത്തിയത്.
പ്രതിരോധ മന്ത്രി ശൈഖ് മുഹമ്മദ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ്, സൈനിക മേധാവി ജനറൽ മുഹമ്മദ് ഖാലിദ് അൽ ഖുദ്ർ, പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ജസ്സാർ അബ്ദുൽ റസ്സാഖ് അൽ ജസ്സാർ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അമീറിനെയും സംഘത്തെയും സ്വീകരിച്ചു. ബാഹ്യ ഭീഷണികളിൽനിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനും മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും മഹത്തായ സേവനങ്ങളാണ് സൈനികർ അർപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് അമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
