റമദാന്: മാർക്കറ്റുകളില്‍ നിരീക്ഷണം ശക്തമാക്കി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: റമദാന് അടുത്തതോടെ മാർക്കറ്റുകളില്‍ നിരീക്ഷണം ശക്തമാക്കി വാണിജ്യ മന്ത്രാലയം. രാജ്യത്തെ പ്രമുഖ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഷുവൈകില് കഴിഞ്ഞ ദിവസം പരിശോധന നടത്തി. പരിശോധനക്ക് വാണിജ്യ മന്ത്രാലയം ടെക്നിക്കൽ സ്റ്റാഫ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഫൈസൽ അൽ അൻസാരി നേതൃത്വം നല്കി. റമദാന് മാസത്തില്‍ ഉയർന്ന ഡിമാൻഡുള്ള ഉൽപന്നങ്ങളുടെ വില സംഘം നിരീക്ഷിക്കും. അവശ്യവസ്തുക്കളുടെ കൃത്രിമക്ഷാമം ഉണ്ടാക്കി വില വർധിപ്പിക്കുവാനുള്ള നീക്കം തടയുമെന്ന് അധികൃതര്‍ പറഞ്ഞു. റമദാൻ വിപണി മുതലെടുത്ത് അവശ്യ സാധനങ്ങളുടെ വില ഒരു ഒരു കാരണവശാലും വർധിപ്പിക്കരുതന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കച്ചവടക്കാർ അമിത വില ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് അധികൃതരെ നേരിട്ട് അറിയിക്കാൻ സൗകര്യമുണ്ട്. അതിനിടെ റമദാന് അടുത്തതോടെ ഈത്തപ്പഴ വിപണി അടക്കം രാജ്യത്തെ വ്യാപാര കേന്ദ്രങ്ങള്‍ സജീവമായി കഴിഞ്ഞു. വൈകാതെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വൈവിധ്യമാ൪ന്ന പഴവ൪ഗങ്ങള്‍ വിപണിയിൽ സജീവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

