27ാം രാ​വ്​: പ​ള്ളി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു

12:31 PM
13/06/2018

കു​വൈ​ത്ത്​ സി​റ്റി: ആ​യി​രം മാ​സ​ത്തേ​ക്കാ​ൾ ശ്രേ​ഷ്ഠ​ക​ര​മെ​ന്ന് ഖു​ർ​ആ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന ലൈ​ല​ത്തു​ൽ ഖ​ദ്റി​ന് (ഖു​ർ​ആ​ൻ അ​വ​തീ​ർ​ണ​മാ​യ രാ​വ്) കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന 27ാം രാ​വി​ൽ രാ​ത്രി ന​മ​സ്​​കാ​ര​ത്തി​ന്​ വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി വി​ശ്വാ​സി​ക​ൾ ഒ​ഴു​കി​യ​തോ​ടെ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പ​ള്ളി​ക​ൾ ജ​ന​സാ​ഗ​ര​മാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ രാ​ത്രി ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ​ത് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​യ മ​സ്​​ജി​ദു​ൽ ക​ബീ​റി​ലാ​ണ്. 

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​യ മ​സ്​​ജി​ദു​ൽ ക​ബീ​റി​ൽ 10,000ത്തി​ല​ധി​കം പേ​രാ​ണ്​ രാ​ത്രി ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ​ത്. പ്ര​മു​ഖ പ​ള്ളി​ക​ളി​ൽ ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ്​ ഒ​രു​ക്കി​യി​രു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്​​സും ആം​ബു​ല​ൻ​സു​ക​ളു​മെ​ല്ലാം സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. പ​ഴു​ത​ട​ച്ചു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യാ​ണ്​ ആ​ളു​​ക​ളെ അ​ക​ത്ത്​​ പ്ര​വേ​ശി​പ്പി​ച്ച​ത്.

 ലൈ​ല​ത്തു​ൽ ഖ​ദ്​​ർ പ്ര​തീ​ക്ഷ​യി​ൽ വി​ശ്വാ​സി​ക​ൾ നേ​ര​ത്തേ ത​ന്നെ പ​ള്ളി​യി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച്​ ആ​രാ​ധ​ന​ക​ളി​ൽ മു​ഴു​കി. മ​സ്​​ജി​ദി​ന്​ പു​റ​ത്തേ​ക്കും ന​മ​സ്​​കാ​ര​ത്തി​​​െൻറ നി​ര നീ​ണ്ടു. ഖി​യാ​മു​ല്ലൈ​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന വി​ത്ർ ന​മ​സ്​​കാ​ര​ത്തി​ലെ ഖു​നൂ​ത്ത് ഭ​ക്തി​സാ​ന്ദ്ര​മാ​യി​രു​ന്നു. ചെ​യ്തു​പോ​യ പാ​പ​ങ്ങ​ളി​ൽ​നി​ന്ന് മോ​ച​നം തേ​ടി​യു​ള്ള മ​ന​മു​രു​കും പ്രാ​ർ​ഥ​ന ഹൃ​ദ്യ​മാ​യി​രു​ന്നു. മി​ക​ച്ച ഖാ​രി​ഉ​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​ൽ അ​ദ​ലി​യ, ജാ​ബി​ർ അ​ലി, ജ​നൂ​ബ്​ സു​ർ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. 

Loading...
COMMENTS