റമദാൻ ജീവിതവിശുദ്ധി കൈവരിക്കാൻ ഏറ്റവും പര്യാപ്തമായ സമയം -മുനീർ ഹാദി
text_fieldsഐ.ഐ.സി ‘അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ സംഗമത്തിൽ മുനീർ ഹാദി സംസാരിക്കുന്നു
ഐ.ഐ.സി ‘അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ സദസ്സ്
കുവൈത്ത് സിറ്റി: ജീവിതവിശുദ്ധി കൈവരിക്കാൻ ഏറ്റവും പര്യാപ്തമായ ദിനരാത്രങ്ങളാണ് റമദാൻ വിശ്വാസികൾക്ക് സമ്മാനിക്കുന്നതെന്ന് യുവപണ്ഡിതനും സൗദി അറേബ്യയിലെ ദാഇയുമായ മുനീർ ഹാദി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര സമിതി അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ‘അഹ് ലൻ വ സഹ്ലൻ യാ റമദാൻ’ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അയൽവാസിയുടെ മതം നോക്കി അവനെ സഹായിക്കാനല്ല പ്രവാചകൻ പഠിപ്പിച്ചത്. മനുഷ്യർ ഒരു സമൂഹമാണെന്നു പഠിപ്പിക്കുന്ന ഖുർആൻ ജാതീയതയുടെയും വംശീയതയുടേയും ചങ്ങലക്കെട്ടുകളെ തകർക്കുന്നു. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്നും ലോകത്തുള്ള മുഴുവൻ മനുഷ്യരും സഹോദരങ്ങളാണെന്നും പഠിപ്പിക്കുന്ന ദർശനമാണ് ഇസ്ലാമെന്ന് മുനീർ ഹാദി വിശദീകരിച്ചു. ഐ.ഐ.സി പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി അധ്യക്ഷതവഹിച്ചു. ചെയർമാൻ അബ്ദുല്ലത്തീഫ് പേക്കാടൻ, വൈസ് പ്രസിഡന്റ് സിദ്ദീഖ് മദനി, അയ്യൂബ് ഖാൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി യൂനുസ് സലീം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മനാഫ് മാത്തോട്ടം നന്ദിയും പറഞ്ഞു. ഐമൻ ഫൗസാൻ ഖിറാത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

