Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​ൻ...

റ​മ​ദാ​ൻ ആ​ത്മ​സം​സ്ക​ര​ണ​ത്തി​ന്റെ മാ​സം -താ​ജു​ദ്ദീ​ൻ മ​ദീ​നി

text_fields
bookmark_border
റ​മ​ദാ​ൻ ആ​ത്മ​സം​സ്ക​ര​ണ​ത്തി​ന്റെ മാ​സം -താ​ജു​ദ്ദീ​ൻ മ​ദീ​നി
cancel
camera_alt

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ സം​ഗ​മ​ത്തി​ൽ

താ​ജു​ദ്ദീ​ൻ മ​ദീ​നി സം​സാ​രി​ക്കു​ന്നു 

‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ സ​ദ​സ്സ്

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ അ​ബ്ബാ​സി​യ എ​വ​ർ​ഗ്രീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കേ​ന്ദ്ര സ​മി​തി​യം​ഗം താ​ജു​ദ്ദീ​ൻ മ​ദീ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ത്മാ​വി​ന്റെ വി​ജ​യ​ത്തി​ലാ​ണ് മ​നു​ഷ്യ​ന്റെ വി​ജ​യം. ആ​ത്മാ​വി​നാ​വ​ശ്യ​മാ​യ ശ്ര​ദ്ധ​യും സം​സ്ക​ര​ണ​വും ന​ൽ​കാ​ൻ ഏ​റ്റ​വും ന​ല്ല മാ​ര്‍ഗ​മാ​ണ് റ​മ​ദാ​നെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. തെ​റ്റു​ക​ളും കു​റ്റ​ങ്ങ​ളു​മി​ല്ലാ​ത്ത ഒ​രു ജീ​വി​ത​സം​സ്കാ​ര​ത്തി​ലേ​ക്ക് ആ​ത്മാ​വി​നെ വ​ള​ർ​ത്തി വി​ക​സി​പ്പി​ച്ച് കൊ​ണ്ടു​പോ​വു​ക എ​ന്ന ധ​ർ​മ​മാ​ണ് റ​മ​ദാ​ൻ നി​ർ​വ​ഹി​ക്കു​ന്ന​ത്. റ​മ​ദാ​നി​ൽ ജ​ഡി​കേ​ച്ഛ​ക​ളെ നി​യ​ന്ത്രി​ച്ച് ദാ​ന​ധ​ർ​മ​ങ്ങ​ൾ, ഖു​ർ​ആ​ൻ പാ​രാ​യ​ണം, ഉം​റ, ഇ​അ്തി​കാ​ഫ്, ഖി​യാ​മു​ല്ലൈ​ൽ തു​ട​ങ്ങി​യ ന​ന്മ​ക​ളും പു​ണ്യ​ങ്ങ​ളും സ​ൽ​ക​ർ​മ​ങ്ങ​ളും മ​ത്സ​ര​ബു​ദ്ധി​യോ​ടു​കൂ​ടി പ​ര​മാ​വ​ധി ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​പാ​ടി​യി​ൽ കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ഷാ ​അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൗ​ഷാ​ദ് ഓ​മ​ശ്ശേ​രി ഖു​ർ​ആ​ൻ ക്ലാ​സെ​ടു​ത്തു. അ​ൻ​വ​ർ പ​ള്ളി​പ്പു​റ​ത്ത് സ്വാ​ഗ​ത​വും കെ.​എ​ച്ച്. അ​ബ്‌​ദു​ൽ ഷു​ക്കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Ramadan is a month of self-discipline - Tajuddin Madini
Next Story