Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​ൻ ആ​ശം​സ​ക​ൾ...

റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു; വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത് മ​ന്ത്രി​സ​ഭ

text_fields
bookmark_border
റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു; വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത് മ​ന്ത്രി​സ​ഭ
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​തി​യി​ൽ

ചേ​ർ​ന്ന ​മ​ന്ത്രി​സ​ഭ യോ​ഗം

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ ആ​രം​ഭ​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് കു​വൈ​ത്ത് മ​ന്ത്രി​സ​ഭ. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​തി​യി​ൽ ചേ​ർ​ന്ന ​യോ​ഗം ഊ​ഷ്മ​ള​മാ​യ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. അ​റ​ബ്, ഇ​സ്ലാ​മി​ക രാ​ജ്യ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ, സ​മൃ​ദ്ധി എ​ന്നി​വ തു​ട​രാ​നാ​ക​ട്ടെ എ​ന്നും വ്യ​ക്ത​മാ​ക്കി.

62-ാമ​ത് മ്യൂ​ണി​ക്ക് സു​ര​ക്ഷാ സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മ​ന്ത്രി​സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നും, സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ സം​ഘ​ർ​ഷ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നും, ആ​ഗോ​ള സ​മാ​ധാ​ന​വും സു​ര​ക്ഷ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

ഗ​താ​ഗ​ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നാ​യി കെ​ട്ടി​ട കോ​ഡു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള മു​നി​സി​പ്പ​ൽ കാ​ര്യ, ഭ​വ​ന സ​ഹ​മ​ന്ത്രി അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ മ​ഷാ​രി​യു​ടെ അ​വ​ത​ര​ണം മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു. ന​ഗ​ര ആ​സൂ​ത്ര​ണ​വും നി​യ​ന്ത്ര​ണ പ​രി​ഹാ​ര​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ തു​ട​ർ​ച്ച​യാ​യ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​ശ്ര​മ​ങ്ങ​ളെ​ന്ന് മ​ന്ത്രി അ​ൽ മ​ഷാ​രി പ​റ​ഞ്ഞു.

മ​നു​ഷ്യ​ക്ക​ട​ത്തും കു​ടി​യേ​റ്റ​ക്കാ​രു​ടെ ക​ള്ള​ക്ക​ട​ത്തും ത​ട​യു​ന്ന​തി​നു​ള്ള ദേ​ശീ​യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് നീ​തി​ന്യാ​യ മ​ന്ത്രി നാ​സ​ർ അ​ൽ സു​മൈ​ത് അ​വ​ത​രി​പ്പി​ച്ചു. കൂ​ടു​ത​ൽ പ​ഠ​ന​ത്തി​നും ന​ട​പ​ടി​ക​ൾ​ക്കു​മാ​യി മ​ന്ത്രി​സ​ഭ റി​പ്പോ​ർ​ട്ട് നി​യ​മ​കാ​ര്യ മ​ന്ത്രി​ത​ല സ​മി​തി​ക്ക് അ​യ​ച്ചു.

ഫി​നാ​ൻ​ഷ്യ​ൽ ആ​ക്ഷ​ൻ ടാ​സ്‌​ക് ഫോ​ഴ്‌​സ് (എ​ഫ്‌.​എ.​ടി.​എ​ഫ്) യോ​ഗ​ത്തി​ൽ കു​വൈ​ത്തി​ന്റെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ മ​ന്ത്രി ഡോ. ​സു​ബൈ​ഹ് അ​ൽ മു​ഖൈ​സീം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Ramadan greetings extended; Cabinet reviews various issues
Next Story