റമദാൻ: സംഭാവനകൾ സ്വീകരിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കണം
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ സംഭാവനകൾ സ്വീകരിക്കുന്നതിനും നൽകുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. കെ. നെറ്റ് വഴിയോ, ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനങ്ങളിലൂടെയോ, ബാങ്ക് ഇടപാടുകൾ വഴിയോ മാത്രമേ പണം സ്വീകരിക്കാൻ അനുമതിയുള്ളൂ.
വ്യക്തികളിൽ നിന്ന് കറൻസി നോട്ടുകൾ നേരിട്ട് സ്വീകരിക്കാൻ കഴിയില്ല. പള്ളികളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നത് ഔഖാഫ് മന്ത്രാലയം അനുവദിച്ച സമയങ്ങളിലായിരിക്കണം. സംഭാവന പിരിക്കുന്നവർ ചാരിറ്റബ്ൾ സൊസൈറ്റികളിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ വിവിധ ഇടങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി. ചാരിറ്റബ്ൾ സൊസൈറ്റികളുടെ ആസ്ഥാനങ്ങളിലും സംഭാവന ശേഖരണ കേന്ദ്രങ്ങളിലും വരും ദിവസങ്ങളിലും സംഘം സന്ദർശനം നടത്തും. മന്ത്രാലയ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും നിയമ ലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

