Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ഐ.സി റമദാൻ കാമ്പയിൻ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) റമദാൻ കാമ്പയിനു വെള്ളിയാഴ്ച തുടക്കമാകും. `റമളാൻ: വിശുദ്ധിയുടെ കർമ സാഫല്യം' എന്ന പ്രമേയത്തിലുള്ള കാമ്പയിൻ വെള്ളിയാഴ്ച അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. റമദാനിൽ മറ്റു വിവിധ പരിപാടികളും ആസൂത്രണം ചെയ്തതായി സംഘാടകർ അറിയിച്ചു. മേഖല-യൂനിറ്റ് തലങ്ങളിൽ ആത്മീയ മജ് ലിസുകൾ, ഇഫ്താർ മീറ്റ്, റിലീഫ് ഫണ്ട് ശേഖരണം, ഖുർആൻ മജ് ലിസ്, റമദാൻ പ്രഭാഷണം, തസ്കിയത്ത് ക്യാമ്പ്, ക്വിസ് പ്രോഗ്രാം, ഈദ് സംഗമം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
Next Story

