രാമക്ഷേത്രം: കോണ്‍ഗ്രസ് നിലപാടില്‍ ലീഗ് നയം വ്യക്തമാക്കണം -ഐ.എന്‍.എൽ
text_fieldsകുവൈത്ത് സിറ്റി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ആർ.എസ്.എസിനോടുള്ള വിധേയത്വമാണ് വ്യക്തമാക്കുന്നതെന്നും ഈ വിഷയത്തില്‍ മുസ്ലിംലീഗ് നയം വ്യക്തമാക്കണമെന്നും ഐ.എന്‍.എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിർമിച്ച ക്ഷേത്രത്തിലെ ചടങ്ങിനെ സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടിയാക്കുന്നത് ഭരണഘടന ലംഘനമാണ്.
മതേതര ജനാധിപത്യ സമൂഹം കോണ്‍ഗ്രസിനോട് പൊറുക്കില്ലെന്നും സത്താർ കുന്നിൽ പറഞ്ഞു. ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. ഉമ്മർ കൂളിയങ്കാൽ, ഇല്യാസ് ചിത്താരി, റഷീദ് ഉപ്പള ഹക്കീം എരോൽ, റഷീദ് കണ്ണൂർ, അഷ്റഫ് ചാപ്പയിൽ, മുനീർ തൃക്കരിപ്പൂർ, അബ്ബാസ് ബേക്കൽ, മുബാറക്ക് കൂളിയങ്കാൽ, സഫാജ് പടന്നക്കാട് എന്നിവർ സംസാരിച്ചു. ശരീഫ് താമരശ്ശേരി സ്വാഗതവും അബൂബക്കർ എ.ആർ നഗർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

