രക്ഷിതാക്കൾ ഭീതിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ ആവർത്തിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുട്ടികളെ തട്ടിക്കൊണ്ടുപോകലും ലൈംഗികമായ ചൂഷണവും ആവർത്തിക്കു ന്നത് രക്ഷിതാക്കളെ ഭീതിയിലാക്കുന്നു. നാലു ദിവസത്തിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ് ങളിലായി ഇത്തരം മൂന്നു സംഭവങ്ങളുണ്ടായി. ഫഹാഹീലിലെ വ്യാപാര സമുച്ചയത്തിൽനിന്ന് ഒമ്പതു വയസ്സുകാരനായ സിറിയൻ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സിറിയക്കാരനെയും ഒരു ഇൗജിപ്ഷ്യൻ പൗരനെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട ഒരു പൊലീസുകാരൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഫഹാഹീലിൽനിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ സബാഹിയയിലാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
വെള്ളിയാഴ്ച മഹബൂലയിൽ കാണാതായ ജോർദാൻ സ്വദേശിനിയായ പെൺകുട്ടിയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല. ജുമുഅ നമസ്കാരത്തിന് പോയ പിതാവ് തിരിച്ചു വന്നപ്പോഴാണ് കാറിലിരിക്കുകയായിരുന്ന 16കാരിയായ മകളെ കാണാതായത്. മിസ്സിങ് കേസ് രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒമ്പത്, പത്ത്, 11 പ്രായത്തിലുള്ള മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞദിവസം ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായിരുന്നു. അബ്ദുല്ല മുബാറക് ഏരിയയിലെ സ്റ്റേഡിയത്തിെൻറ ശുചിമുറിയിൽ കൊണ്ടുപോയാണ് അതിർത്തി രക്ഷാവിഭാഗം ഉദ്യോഗസ്ഥൻ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
