മഴ എത്താൻ വൈകും; നവംബർ 10 ന് മുമ്പ് മഴക്ക് സാധ്യതയില്ലെന്ന് നിരീക്ഷണം
text_fieldsപ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: രാജ്യത്ത് മഴ എത്താൻ വൈകും. നവംബർ 10 ന് മുമ്പ് മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ്സ റമദാൻ അറിയിച്ചു. ഈ തീയതിക്ക് മുമ്പ് കാലാവസ്ഥ ഭൂപടത്തിൽ മേഘങ്ങളുടെ ലക്ഷണങ്ങളൊന്നുമില്ല. ആകാശം തെളിഞ്ഞതും വായു വെളിച്ചമുള്ളതുമാണ്. എന്നാലും ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പരമാവധി താപനില ഏകദേശം 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 29 ഡിഗ്രി സെൽഷ്യസും ആയിരുന്നു.
അബ്ദലി, വഫ്ര കൃഷിയിടങ്ങളിലും മരുഭൂമികളിലും പുലർച്ച കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസും പരമാവധി 19 ഡിഗ്രി സെൽഷ്യസുമായിയിരുന്നു. ഉൾനാടൻ പ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെട്ടു. ഇത് ഹീറ്റ് ഐലൻഡ് പ്രതിഭാസം മൂലമാണ്. നഗരം പകൽ സമയത്ത് ചൂട് ആഗിരണം ചെയ്യുകയും രാത്രിയിൽ അത് പുറത്തുവിടുകയും ചെയ്യുന്നു. വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്കും ഇതിന് കാരണമാകുന്ന ഒരു ഘടകമാണ്.
താപനില കുറക്കാൻ സഹായിക്കുന്ന നടപടികളുടെയും മരങ്ങൾ നടുന്നതിന്റെയും പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു. മരങ്ങൾ ചൂട് 12 ഡിഗ്രി സെൽഷ്യസ് വരെ കുറക്കാൻ സഹായിക്കുമെന്നും സൂചിപ്പിച്ചു. അടുത്ത ആഴ്ച സുഖകരമായ കാലാവസഥ ആയിരിക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

