Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ തുടരും...

text_fields
bookmark_border
ബുധനാഴ്ച രാവിലെയോടെ കാലാവസ്ഥ മെച്ചപ്പെടുകയും മഴയുടെ സാധ്യത അവസാനിക്കുകയും ചെയ്യും
മഴ തുടരും...
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടു ദിവസമായി തുടരുന്ന മഴ ഇന്നും തുടരും. ബുധനാഴ്ച രാവിലെയോടെ കാലാവസ്ഥ മെച്ചപ്പെടുകയും മഴയുടെ സാധ്യത അവസാനിക്കുകയും ചെയ്യും. രാജ്യത്ത് ശനിയാഴ്ച രാത്രി ചിലയിടങ്ങളിൽ മഴ എത്തിയിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ഒറ്റപ്പെട്ട ചാറ്റൽ മഴയും രാത്രി സജീവമാകുകയും ചെയ്തു. തിങ്കളാഴ്ച പകൽ മഴ വ്യാപകമാകി.

തിങ്കളാഴ്ച അന്തരീക്ഷം മൂടികെട്ടിയ നിലയിൽ ആയിരുന്നു. ഇടവേളകളിൽ മഴ ശക്തി പ്രാപിച്ചു. മഴകൊപ്പം കാറ്റും അനുഭവപ്പെട്ടു. ചൊവ്വാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴകൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് തിരശ്ചീന ദൃശ്യപരത കുറയാൻ ഇടയാക്കും. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain will continue
Next Story