തിങ്കളാഴ്ചയും മഴ; റോഡിൽ പലയിടത്തും വെള്ളക്കെട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തുടർച്ചയായ മൂന്നാം ദിവസവും മഴ പെയ്തു. തിങ്കളാഴ്ച പരക്കെ പെയ്ത മഴയിൽ പലയിടത്തും റോഡിൽ വെള്ളക്കെട്ട് രൂപം കൊണ്ടു. ഗതാഗത വകുപ്പ്, മുനിസിപ്പൽ ജീവനക്കാരുടെ കഠിന പ്രയത്നം മൂലം അധികം വൈകാതെ വെള്ളമൊഴിവാക്കാനായി. റോഡിൽ വെള്ളം കെട്ടിനിന്നതുകൊണ്ട് വാഹനങ്ങൾ ഇഴഞ്ഞുനീങ്ങിയപ്പോൾ കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. അപകടമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാത്രിയിൽ ഇടിമിന്നലിനൊപ്പം ചാറ്റൽ മഴ പെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ തിമിർത്തുപെയ്യുന്നു. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് അഗ്നിശമന വിഭാഗം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. അടിയന്തരാവശ്യങ്ങൾക്ക് 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
