Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2026 10:14 AM IST Updated On
date_range 23 March 2026 10:14 AM ISTവ്യാഴാഴ്ച വൈകുന്നേരം വരെ മഴ
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും മഴ. കുവൈത്തിൽ തിങ്കളാഴ്ച രാത്രി വരെ ഇടവിട്ടുള്ള മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചില പ്രദേശങ്ങളിൽ കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാത്രി ശേഷം കാലാവസ്ഥയിൽ ചെറിയ മെച്ചപ്പെടൽ പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച വൈകുന്നേരം വരെ വീണ്ടും മഴയും ഇടിമിന്നലും തുടരും.
ചില സമയങ്ങളിൽ കനത്ത മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാറ്റ് ശക്തിപ്പെടുന്നത് ഉയർന്ന തിരമാലകൾക്കും കാരണമാകും. കടലിൽ പോകുന്നവർ ശ്രദ്ധിക്കമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

