നവംബർ എട്ടിന് പള്ളികളിൽ മഴ നമസ്കാരം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നവംബർ എട്ടിന് പള്ളികളിൽ മഴക്കുവേണ്ടിയുള്ള നമസ്കാരം നടത്തുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും പള്ളികളിൽ രാവിലെ 10.30നാകും നമസ്കാരം.
മഴ തേടൽ പ്രാർഥന പ്രവാചകന്റെ ചര്യയാണെന്നും, അതിനെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വലിയതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഗവർണറേറ്റ് പള്ളികളുടെ ഡയറക്ടർമാർക്ക് ഇതു സംബന്ധിച്ച സർക്കുലർ അയച്ചു.
വിശ്വാസികളെ പ്രാർഥനയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കാനും, പ്രസംഗങ്ങൾ നടത്താനും, ഇമാമുമാരോടും ഖത്തീബ്മാരോടും മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

