കുവൈത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ബുധനാഴ്ച രാവിലെ വരെ മഴ തുടരുമെന്ന് കാലാവസഥവ വകുപ്പ് മുന്നറിയിപ്പ്. ചില സമയങ്ങളിൽ ഇടിമിന്നലും സജീവമായ കാറ്റും ഉണ്ടാകാം, ഇത് പൊടിക്കാറ്റിനും ദൃശ്യപരത കുറയുന്നതിനും കാരണമാകും.
ശനിയാഴ്ച രാത്രി ചിലയിടങ്ങളിൽ മഴ എത്തിയിരുന്നു. ഞായറാഴ്ച പകൽ ആകാശം മേഘാവൃതമായിരുന്നു. വൈകീട്ടോടെ ഒറ്റപ്പെട്ട ചാറ്റൽ മഴ എത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുകയും പിന്നീട് ക്രമേണ ശമിക്കുമെന്നും പ്രതീക്ഷിക്കുന്നു. ബുധനാഴ്ച രാവിലെയോടെ കാലാവസ്ഥ മെച്ചപ്പെടുകയും മഴയുടെ സാധ്യത അവസാനിക്കുകയും ചെയ്യും.
രാജ്യത്തുടനീളം മേഘാവൃതം വർധിക്കുന്നതായി കാലാവസ്ഥാ ഭൂപടങ്ങൾ സൂചിപ്പിക്കുന്നതായി കാലാവസഥവ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി പറഞ്ഞു. ഇതിൽ ക്യുമുലോനിംബസ് മേഘങ്ങളും ഉൾപ്പെടുന്നു. ഇത് ചില പ്രദേശങ്ങളിൽ ഇടിമിന്നലായി മാറിയേക്കാവുന്ന ചിതറിയ മഴക്ക് കാരണമാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടക്കിടെ കാറ്റ് സജീവമാകാനും, പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. ഇത് തിരശ്ചീന ദൃശ്യപരത കുറയാൻ ഇടയാക്കും. അതേസമയം തിരമാലകളുടെ ഉയരം കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും ദറാർ അൽ അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

