പെരുമഴത്തിങ്കൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാവിലെ മുതൽ കനത്തമഴ പെയ്തു. രാവിലെ തന്നെ തിമിർത്തുപെയ്ത മഴ ജോലിക്ക് ഇറങ്ങിയവരെ ബുദ്ധിമുട്ടിച്ചു. വാഹനങ്ങൾ കുരുക്കിൽപെട്ട് ഇഴഞ്ഞുനീങ്ങിയതോടെ പലർക്കും സമയത്തിന് ഒാഫിസിൽ എത്താൻ കഴിഞ്ഞില്ല. രാത്രി വരെ പെയ്ത മഴയിൽ പലയിടത്തും റോഡിൽ വെള്ളക്കെട്ടുണ്ടായി. അഗ്നിശമന വകുപ്പും മുനിസിപ്പാലിറ്റിയും കഠിനാധ്വാനം ചെയ്ത് ടാങ്കറുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ചു. കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിെൻറയും കാലാവസ്ഥ വകുപ്പിെൻറയും മുന്നറിയിപ്പുണ്ടായിരുന്നു. കുവൈത്ത് സിറ്റി, ഫർവാനിയ, ജലീബ് അൽ ശുയൂഖ്, വഫ്ര, അബ്ദലി, മഹ്ബൂല, അബൂഹലീഫ, ഫഹാഹീൽ, സബ്ബിയ്യ, സാൽമിയ, സബാഹ് അൽ സാലിം, സബാഹ് അൽ അഹ്മദ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം മഴ പെയ്തു.
ഉച്ചക്ക് ശമിച്ച മഴ രാത്രിയോടെ വീണ്ടും ശക്തമായി. അദലിയ, ജഹ്റ റോഡ്, എഗേല, റിഗ്ഗ, സൽമി റോഡ്, ഫിൻതാസ് തുടങ്ങിയ പലയിടത്തും റോഡിൽ വെള്ളക്കെട്ടുണ്ടായി. പൊലീസും അഗ്നിശമന വിഭാഗവും നാഷനൽ ഗാർഡും മുനിസിപ്പാലിറ്റിയും ജാഗ്രത കൈവിട്ടില്ല. കഠിനപ്രയത്നത്തിലൂടെ വെള്ളം വറ്റിച്ചതിനാൽ കഴിഞ്ഞ വർഷത്തെ അത്ര സ്ഥിതി രൂക്ഷമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
