മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്കം: അ​ഗ്​​നി​ശ​മ​ന വ​കു​പ്പ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു

10:47 AM
07/11/2019
കു​വൈ​ത്ത് അ​ഗ്​​നി​ശ​മ​ന വ​കു​പ്പ്​ അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ഗ്​​നി​ശ​മ​ന വ​കു​പ്പ്​ അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ശി​ല്‍പ​ശാ​ല​യി​ല്‍ കെ.​ജി.​എ​ല്‍ ക​മ്പ​നി പ​ങ്കെ​ടു​ത്തു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ന​സ് സ്വാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ല്‍ കെ.​എ​ഫ്.​എ​സ്.​ടി മേ​ധാ​വി ഖാ​ലി​ദ് അ​ല്‍ മി​ക്​​റാ​ദ്, റോ​ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട്ടേ​ഷ​ന്‍ വ​കു​പ്പ് മേ​ധാ​വി എ​ൻ​ജി. സു​ഹാ അ​ഷ്‌​ക​നാ​നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ഗ്​​നി​ശ​മ​ന വ​കു​പ്പി​​െൻറ യ​ന്ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും കൂ​ടു​ത​ല്‍ മി​ക​വു​റ്റ​താ​ക്കു​ന്ന​തി​നും പ​രി​ശോ​ധി​ക്കാ​നു​മാ​യി വി​ദ​ഗ്ധ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ വ​ര്‍ഷം കെ.​എ​ഫ്.​എ​സ്.​ടി നേ​രി​ട്ട പ്ര​ശ്‌​ന​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​തി​നാ​യി മു​ന്‍ക​രു​ത​ലു​ക​ള്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഏ​റ്റ​വും ആ​ധു​നി​ക​മാ​യ യ​ന്ത്ര​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ സൂ​ചി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്​ അ​ഗ്​​നി​ശ​മ​ന വ​കു​പ്പി​നെ വ​ല​ച്ചി​രു​ന്നു. മ​ഴ​ക്കാ​ല​ത്തെ വ​ര​വേ​ല്‍ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. കെ.​ജി.​എ​ല്‍ എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​വും അ​ഗ്​​നി​ശ​മ​ന വ​കു​പ്പി​നു ന​ല്‍കു​മെ​ന്ന്​ കെ.​ജി.​എ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ വ​കു​പ്പ്​ മേ​ധാ​വി എ​ൻ​ജി. മു​ഹ​മ്മ​ദ് മി​ര്‍സ വ്യ​ക്ത​മാ​ക്കി. 
Loading...
COMMENTS