മഴക്കെടുതിയിൽപ്പെട്ടവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അടുത്തിടെയുണ്ടായ മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു.
പാർലമെൻറ് അംഗങ്ങളായ ഖാലിദ് അൽ ഉതൈബി, മുഹമ്മദ് അൽ ഹുവൈല, സാലിഹ് അൽ ആശൂർ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. നാശനഷ്ടത്തിെൻറ കണക്കെടുപ്പ് പൂർത്തിയാക്കാൻ മന്ത്രിതല സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഉതൈബി എം.പി കരട് നിർദേശവും മുന്നോട്ടുവെച്ചു.
ഭരണഘടനയുടെ 25ാം ആർട്ടിക്ക്ൾ പ്രകാരം ദുരന്തങ്ങളിലും അപകടങ്ങളിലും ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അദ്ദേഹം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രിയുടെ മേൽനോട്ടത്തിൽ രൂപവത്കരിക്കപ്പെടുന്ന മന്ത്രിതല സമിതിയെ നയിക്കേണ്ടത് സിവിൽ ഡിഫൻസ് അതോറിറ്റി മേധാവിയായിരിക്കണം. വാഹനങ്ങൾ, കടകൾ, വീടുകൾ എന്നിവക്ക് പറ്റിയ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ഉതൈബി കൂട്ടിച്ചേർത്തു. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയ മിതവരുമാനക്കാരായ നിരവധിപേരാണുള്ളത്.
ഇവർക്ക് അടിയന്തര പ്രാധാന്യത്തോടെ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും സാലിഹ് അൽ ആശൂർ എം.പി ആവശ്യപ്പെട്ടു. ഇനിയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉണ്ടായ പശ്ചാത്തലത്തിൽ മഴവെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകാൻ എന്തു നടപടികളാണ് സ്വകീരിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി ഹുസാം അൽ റൂമി വ്യക്തകമാക്കണമെന്ന് മുഹമ്മദ് അൽ ഹുവൈല എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
