കുവൈത്തിൽ മഴക്കും ആർദ്രതക്കും സാധ്യത
text_fieldsകുവൈത്ത് സിറ്റി: അടുത്ത ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ ഹുമിഡിറ്റിക്കും തുടർന്ന് ഈ മാസം 20ന് മഴക്കും സാധ്യതയുള്ളതായി പ്രവചനം. തീരപ്രദേശങ്ങളിൽ റുതൂബയുടെ തോത് 75-80 ശതമാനത്തോളം ഉയരാനാണ് സാധ്യത. ഈ ആഴ്ചയിൽ തന്നെ രാജ്യവ്യാപകമായി നേരിയ മഴ പെയ്യാനും ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ ചൂടിൽനിന്ന് ശക്തമായ തണുപ്പിലേക്ക് മാറുന്നതിെൻറ സൂചനകൾ പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഈമാസം 11 മുതൽ ഡിസംബർ 20 വരെ 40 ദിവസം കുവൈത്തുൾപ്പെടെ മേഖല കാലാവസ്ഥ മാറ്റത്തിെൻറ പ്രത്യേക ഘട്ടത്തിലേക്ക് പ്രവേശിക്കും. പൊടിപടലങ്ങൾ ഉയർത്തിവിടുന്ന ശക്തമായ തെക്കുകിഴക്കൻ കാറ്റാണ് ഇതിെൻറ പ്രത്യേകത. ചില നേരങ്ങളിൽ മണിക്കൂറിൽ 60-80 കിലോ മീറ്റർ വേഗതയിലായിരിക്കും കാറ്റടിച്ചുവീശുക. ഇതോടൊപ്പം, തണുപ്പിെൻറ ശക്തി കൂടുമെന്നും ആദിൽ അൽ മർസൂഖ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
