വെള്ളിയാഴ്ച മഴ, ആലിപ്പഴ വീഴ്ച
text_fieldsമഴയിലൂടെ നീങ്ങുന്ന വാഹനങ്ങൾ
കുവൈത്ത് സിറ്റി: വെള്ളിയാഴ്ചയും രാജ്യത്ത് മഴയെത്തി. വൈകീട്ടോടെ എത്തിയ മഴക്കൊപ്പം പലയിടങ്ങളിലും ആലിപ്പഴ വീഴ്ചയും ഉണ്ടായി. വൈകീട്ടോടെ ആരംഭിച്ച മഴ രാജ്യത്ത് എല്ലാ ഭാഗങ്ങളിലും മിതമായ രീതിയിൽ പെയ്തു. വെള്ളിയാഴ്ച പകൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. എപ്പോൾ വേണമെങ്കിലും മഴ എത്തിയേക്കാമെന്ന പ്രതീതി ഉണ്ടായിരുന്നെങ്കിലും വൈകീട്ടോടെയാണ് പെയ്തത്. രാത്രിയും പലയിടങ്ങളിലും മഴ ഉണ്ടായി.കഴിഞ്ഞ ഞായറാഴ്ച രാജ്യത്താകമാനം ശക്തമായ മഴ ലഭ്യമായിരുന്നു. വ്യാഴാഴ്ചയും മിതമായ തോതിൽ മഴ ലഭിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ഇടക്കിടെ പെയ്ത മഴ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും ചെറിയ വെള്ളക്കെട്ടിനും കാരണമായി. തീരദേശങ്ങളിൽ കാറ്റും അനുഭവപ്പെട്ടു. രാത്രി കാലാവസ്ഥ തണുത്തതും മേഘാവൃതവും ആയിരുന്നു. മഴ എത്തിയതോടെ താപനിലയിലും കുറവുണ്ടായി. പ്രതികൂല കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിലും ഇടവിട്ടുള്ള മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴയിൽ വീണ ആലിപ്പഴം
ജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും പ്രത്യേക സാഹചര്യത്തിൽ ഹോട്ട്ലൈൻ നമ്പർ (150) വഴി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. മഴക്കെടുതികൾ നേരിടാനും കാലാവസ്ഥ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും എമർജൻസി റെസ്പോൺസ് ടീമുകൾ ജാഗ്രത പുലർത്തുന്നുണ്ട്.

