Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ള്ളി​യാ​ഴ്ച...

വെ​ള്ളി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട മ​ഴ; ആ​ലി​പ്പ​ഴ വീ​ഴ്ച

text_fields
bookmark_border
rain and hail fall at kuwait
cancel

കു​വൈ​ത്ത് സി​റ്റി: വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത് ഒ​റ്റ​പ്പെ​ട്ട മ​ഴ. രാ​വി​ലെ മു​ത​ൽ പ​ല​യി​ട​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ൽ മ​ഴ​യെ​ത്തി. ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​വു​മു​ണ്ടാ​യി. രാ​വി​ലെ മു​ത​ൽ കാ​ലാ​വ​സ​ഥ വെ​യി​ലും മ​ഴ​യും മാ​റി​മാ​റി​യാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​തി​ഭാ​സം തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​റാ​വി വ്യ​ക്ത​മാ​ക്കി. പ​ക​ൽ മി​ത​മാ​യ ചൂ​ടും രാ​ത്രി ത​ണു​പ്പു​മാ​യി​രി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. മൂ​ട​ൽ​മ​ഞ്ഞ് ഉ​ണ്ടാ​കാ​നും രാ​ത്രി​യി​ൽ ദൂ​ര​ക്കാ​ഴ്ച കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ട്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് നേ​രി​യ​തോ മി​ത​മാ​യോ വേ​ഗ​ത്തി​ൽ വീ​ശും. ക​ട​ലി​ൽ ഒ​ര​ടി മു​ത​ൽ മൂ​ന്ന​ടി വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച​യി​ലെ കാ​ലാ​വ​സ്ഥ ദൃ​ശ്യ​പ​ര​ത​യി​ൽ ക്ര​മാ​നു​ഗ​ത​മാ​യ പു​രോ​ഗ​തി കൈ​വ​രും. പ​ക​ൽ ചൂ​ടു​ള്ള താ​പ​നി​ല​യും രാ​ത്രി​യി​ൽ മി​ത​മാ​യ താ​പ​നി​ല​യും ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടും. ഞാ​യ​റാ​ഴ്ച ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainclimateKuwait NewsHail fall
News Summary - Rain and hail fall on monday
Next Story