ഇന്ന് മഴക്ക് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച ഇടയ്ക്കിടെയുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിപടലങ്ങളോടെ സജീവമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റിലെ മറൈൻ പ്രവചന വിഭാഗം മേധാവി യാസർ അൽ ബലൂഷി പറഞ്ഞു.
ചില പ്രദേശങ്ങളിൽ കടൽ തിരമാലകൾ ചിലപ്പോൾ ആറ് അടിയിലധികം ഉയരും.വെള്ളിയാഴ്ച കാലാവസഥ ചൂടും ഭാഗികമായി മേഘാവൃതവുമായിരിക്കും. മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാം. ഇടയ്ക്കിടെയുള്ള മഴയ്ക്കും, ഇടിക്കും സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി താപനില 40 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ ആണ്. കടൽ നേരിയതോ മിതമായതോ ആയിരിക്കും.
തിരമാലകൾ രണ്ടു മുതൽ ആറു അടി വരെ ഉയരാം. രാത്രിയിൽ കാലാവസ്ഥ ചൂടുള്ളതും തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പമുള്ളതുമായിരിക്കും. കുറഞ്ഞ താപനില 28 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീളാം. താപനില 28 മുതൽ 32 ഡിഗ്രി സെൽഷ്യസിനുമിടയിലായിരിക്കും.
ശനിയാഴ്ച രാത്രിയിൽ ചൂടുള്ളതും ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ തോതിൽ കാറ്റ് വീശാം. കുറഞ്ഞ താപനില 28നും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.