Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​രുംദി​വ​സ​ങ്ങ​ളി​ൽ...

വ​രുംദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പ് വ​ർ​ധി​ക്കും

text_fields
bookmark_border
Rain alert
cancel
camera_alt

മ​ഴ​വെ​ള്ള​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത് ട​വ​റു​ക​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ല​ഭി​ച്ച​ത് മെ​ച്ച​പ്പെ​ട്ട മ​ഴ. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച മ​ഴ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​വ്വാ​ഴ്ച പ​ക​ലും രാ​ത്രി​യും ഇ​ട​വേ​ള​ക​ളി​ലാ​യി പെ​യ്തു. ബു​ധ​നാ​ഴ്ച ഉ​ച്ച​വ​രെ​യും പ​ല​യി​ട​ത്തും മ​ഴ എ​ത്തി. ബു​ധ​നാ​ഴ്ച ആ​കാ​ശം മൂ​ടി​കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ഴ റോ​ഡി​ക​ളി​ൽ വെ​ള്ള​കെ​ട്ടി​ന് ഇ​ട​യാ​ക്കി​യ​ത് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചു.

വൈ​കു​ന്നേ​ര​ത്തോ​ടെ മൂ​ട​ൽ​മ​ഞ്ഞും രൂ​പ​പ്പെ​ട്ടു. ഇ​ത് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡി​ന്റെ ദൃ​ശ്യ​പ​ര​ത കു​റ​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കി. വ്യാ​ഴാ​ഴ്ച മു​ത​ൽ മ​ഴ ഒ​ഴി​യു​മെ​ന്ന് കാ​ലാ​വ​സ​ഥ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. മ​ഴ എ​ത്തി​യ​തോ​ടെ ബു​ധ​നാ​ഴ്ച രാ​ത്രി ത​ണു​പ്പി​ന്റെ ശ​ക്തി വ​ർ​ധി​ച്ചു. രാ​ജ്യ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

താ​പ​നി​ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ കു​റ​വു​ണ്ടാ​കും. രാ​ത്രി ത​ണു​പ്പ് വ​ർ​ധി​ക്കും. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ജ​നു​വ​രി മ​ധ്യ​ത്തി​ലും ഫെ​ബ്രു​വ​രി​യി​ലും ക​ന​ത്ത ത​ണു​പ്പ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain alertKuwait News
News Summary - Rain Alert in Kuwait
Next Story