തിങ്കളാഴ്ച രാജ്യ വ്യാപകമായി മഴ; ഇന്നും തുടരും
text_fieldsകുവൈത്ത് സിറ്റി: തിങ്കളാഴ്ച രാജ്യത്ത് വ്യാപകമായി മഴ ലഭിച്ചു. രാവിലെ മുതൽ നേരിയ രീതിയിൽ പെയ്ത മഴ ചിലയിടങ്ങളിൽ ശക്തി പ്രാപിച്ചു. എവിടെയും വലിയ പ്രയാസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നേരിയ രീതിയിലുള്ള കാറ്റും ചാറ്റൽ മഴയും താപനിലയിൽ കുറവുണ്ടാക്കി. ചെവ്വാഴ്ചയും മഴക്ക് സാധ്യതയുണ്ട്.
ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപെടാം. ബുധനാഴ്ച വൈകുന്നേരം മുതൽ മേഘങ്ങളും മഴയും ക്രമേണ കുറയും വ്യാഴാഴ്ച മുതൽ സ്ഥിരത കൈവരിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
വ്യാഴാഴ്ച മുതൽ താപനില ഗണ്യമായി കുറഞ്ഞ് തണുപ്പ് അനുഭവപ്പെടും. കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മാറും. പൊതുവെ കാലാവസ്ഥ പകലും രാത്രിയും തണുപ്പുമായിരിക്കും. വരും ദിവസങ്ങളിൽ ഇടക്കിടെയുള്ള മഴക്കും ഇടിമുഴക്കത്തിനും സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

