റൈഹാൻ നിലാവ് ഈദ് സംഗമം സംഘടിപ്പിച്ചു
text_fieldsറൈഹാൻ പ്രവാസി ചാരിറ്റി അസോസിയേഷൻ റൈഹാൻ നിലാവ് ഈദ് സംഗമത്തിൽ നിന്ന്
കുവൈത്ത് സിറ്റി: റൈഹാൻ പ്രവാസി ചാരിറ്റി അസോസിയേഷൻ കുവൈത്ത്, റൈഹാൻ നിലാവ് ഈദ് സംഗമം സംഘടിപ്പിച്ചു.
സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടന്ന പരിപാടി ഡിപ്ലോമ ഇൻ കൺസൽട്ടിങ് ആൻഡ് വെൽനസ്സ് ലോയർ അബ്ദുൽ റഹീം വലിയിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് വിതുര അധ്യക്ഷത വഹിച്ചു.
കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ ബിജു സ്റ്റീഫൻ, നാസ്സർ തളിപ്പറമ്പ്, ചന്ദ്രൻ ശിവരാമൻ, ഷമീർ, മനാഫ് മാന്തോട്ടം എന്നിവർ ആശംസകൾ അറിയിച്ചു.
വൈസ് പ്രസിഡന്റ് സൈനുദ്ദീൻ സാബ്, ജോ.സെക്രട്ടറി സുഹൈൽ എന്നിവർ മെമ്പർഷിപ് കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അജുബ് സ്വാഗതവും ട്രഷർ സംജാത് കൊല്ലം നന്ദിയും രേഖപ്പെടുത്തി. വിവിധ സംഘടന ഭാരവാഹികളും മറ്റുള്ളവരും പങ്കെടുത്ത ചടങ്ങിൽ പ്രോഗ്രാം കൺവീനർ അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

