വ്യാജ റിക്രൂട്ടിങ് ഓഫിസിൽ റെയ്ഡ്
text_fieldsകുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യാജ ഓഫിസ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്റ് അധികൃതർ റെയ്ഡ് നടത്തി. രണ്ടു പേർ ചേർന്നാണ് ഇത് നടത്തിയിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്മെന്റ് അറിയിച്ചു. ടാക്സി ഡ്രൈവറും ക്ലീനറും നടത്തുന്ന ഓഫിസ് വീട്ടുജോലിക്കാരെ രക്ഷപ്പെടാൻ സഹായിക്കുകയും മറ്റു ജോലി കണ്ടെത്താൻ അവരെ സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന് അൽ റായി റിപ്പോർട്ട് ചെയ്തു. രണ്ടുപേരും ആഭ്യന്തര വിസ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

