സബാഹ് അൽ സാലിമിൽ റെയ്ഡ്; 2,293 ഗതാഗത നിയമലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽസാലിം പ്രദേശത്ത് സുരക്ഷ, ഗതാഗത പരിശോധന നടത്തി. ഗതാഗത വകുപ്പും പൊതുസുരക്ഷ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 2,293 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. അറസ്റ്റ് വാറണ്ടുള്ള ആറ് പേരെ പിടികൂടി. താമസ, തൊഴിൽ നിയമം ലംഘിച്ച എട്ടു പേരെ അറസ്റ്റ് ചെയ്തു.
തിരിച്ചറിയൽ രേഖയില്ലാത്ത ഒരാളെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ കഴിഞ്ഞ ആറു പേരെയും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ഒരാളെയും പിടികൂടി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 17 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങൾക്ക് 19 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ഒരാളെ ട്രാഫിക് പൊലീസിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

