രാഹുൽ ഗാന്ധിയുടെ പുനഃപ്രവേശനം; മധുരം വിതരണം ചെയ്ത് ഒ.ഐ.സി.സി ആഘോഷം
text_fieldsകുവൈത്ത് സിറ്റി: സുപ്രീംകോടതി വിധിയെ തുടർന്ന് 137 ദിവസത്തെ ഇടവേളയ്ക്കുശേഷം രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ തിരിച്ചെത്തിയത് ആഘോഷമാക്കി ഒ.ഐ.സി.സി കുവൈത്ത്. ഒ.ഐ.സി.സി ഓഫീസിൽ പ്രവർത്തകർ മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു.
നാഷനൽ കമ്മിറ്റി സെക്രട്ടറി എം.എ. നിസാം അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ട്രഷറർ രാജീവ് നടുവിലെമുറി ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ല പ്രസിഡന്റ് അക്ബർ വയനാട്, ജനറൽ സെക്രട്ടറി അലക്സ് മാനന്തവാടി, കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ലിബിൻ മുഴക്കുന്ന്,കാസർകോട് ജില്ല ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ,തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി റസാഖ് ചെറുതുരുത്തി, ഷോബിൻ സണ്ണി,തോമസ് പള്ളിക്കൽ,വിജോ പി തോമസ്,കുര്യൻ പൈനുംമൂട്ടിൽ,റജി കോരുത്,ബിജി പള്ളിക്കൽ,ശരൺ, ഈപ്പൻ ജോർജ്,സുജിത് വെണ്ണപാലൻ, ആന്റോ വാഴപ്പിള്ളി,ശഹീദ് ലബ്ബ,സാബു കൊച്ചുകുഞ്ഞു,സിനു ജോൺ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് വിങ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് ജോബിൻ ജോസ് സ്വാഗതവും, ആലപ്പുഴ ജില്ല പ്രസിഡന്റ് വിപിൻ മങ്ങാട്ട് നന്ദിയും പറഞ്ഞു.

