റഹ്മാനിയ സനദ് ദാന സമ്മേളന പ്രചാരണത്തിന് തുടക്കം
text_fieldsകടമേരി റഹ്മാനിയ അറബിക് കോളജ് ഗോൾഡൻ ജൂബിലി സനദ് ദാന സമ്മേളന പ്രചാരണം
എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ കടമേരി റഹ്മാനിയ അറബിക് കോളജ് ഗോൾഡൻ ജൂബിലി സനദ് ദാന മഹാസമ്മേളന പ്രചാരണയോഗം സംഘടിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അൻവർ മുഹ്യിദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. കുവൈത്ത് ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ, പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രൊഫ. ളിയാവുദ്ധീൻ ഫൈസി, കരീം ഹാജി നെസ്റ്റോ, കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പ്രസിഡന്റ് ഗഫൂർ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി എന്നിവർ സംബന്ധിച്ചു.
റഹ്മാനിയ കുവൈത്ത് പ്രസിഡന്റ് ഫൈസൽ ഹാജി എടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് പയന്തോങ്ങ് സ്വാഗതം പറഞ്ഞു. നൗഷാദ് കളത്തിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

