അബ്ദുറഹിമാൻ ബാഫഖി തങ്ങൾ പുരസ്കാരം റഫീഖ് അഹമ്മദിന്
text_fieldsകെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അബ്ദുറഹിമാൻ ബാഫഖി തങ്ങൾ പുരസ്കാരം മാംഗോ ഹൈപ്പർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീഖ് അഹമ്മദിന് ഷാഫി പറമ്പിൽ എം.പി സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി മികച്ച വിദ്യാഭ്യാസ ജീവകാരുണ്യപ്രവർത്തനത്തിനുള്ള അബ്ദുറഹിമാൻ ബാഫഖി തങ്ങൾ പുരസ്കാരം മാംഗോ ഹൈപ്പർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീഖ് അഹമ്മദിന്.
ജീവകാരുണ്യവും വിദ്യാഭ്യാസവും മനുഷ്യസേവനത്തിന്റെ ഏറ്റവും മഹത്തായ വഴികളാണെന്ന് ജീവിതവും പ്രവർത്തനങ്ങളുംകൊണ്ട് തെളിയിച്ച വ്യക്തിത്വമാണ് റഫീഖ് അഹമ്മദെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നയിക്കാനും സാമൂഹിക നീതിയും മാനവിക മൂല്യങ്ങളും വളർത്താനും അദ്ദേഹം നൽകിയ സംഭാവനകൾ മികച്ചതാണെന്നും അവാർഡ് പ്രഖ്യാപനം നടത്തിയ കെ.എം.സി.സി സ്റ്റേറ്റ് ഉപാധ്യക്ഷൻ റഊഫ് മശൂർ തങ്ങൾ പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്ത മേഖലയിലെ സേവനങ്ങൾ, നാദാപുരം മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, കലാ കായിക പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിന് പിന്തുണ, ബ്രദേഴ്സ്, മഹാത്മാആർട്സ്, നാദാപുരം ബഡ്സ് തുടങ്ങിയ ജീവകാരുണ്യ കൂട്ടായ്മകൾക്ക് നൽകുന്ന പിന്തുണ എന്നിവയും സൂചിപ്പിച്ചു.
കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളന വേദിയിൽ നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി പുരസ്കാരം സമ്മാനിച്ചു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് റസാക്ക് മാസ്റ്റർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ മശൂർ തങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും കോയ കക്കോടി നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികളായ ഇസ്മായിൽ സൺ ഷൈൻ, സാദിഖ് കൊല്ലം, അലി അക്ബർ, വി.പി. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

