Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅതിജീവനത്തി​െൻറ...

അതിജീവനത്തി​െൻറ ഇശലുമായി റാഫി കല്ലായി

text_fields
bookmark_border
അതിജീവനത്തി​െൻറ ഇശലുമായി റാഫി കല്ലായി
cancel
കുവൈത്ത്​ സിറ്റി: 'നാടിന്​ വേണ്ടി ജീവൻ നൽകിയ​വരേ...' എന്ന പാട്ട്​ പാടി കൊണ്ടായിരുന്നു തുടക്കം. കോവിഡ്​ കാലത്ത്​ സ്വന്തം ജീവൻ പോലും മറന്ന്​ മറ്റുള്ളവർക്ക്​ വേണ്ടി രംഗത്തിറങ്ങിയവരെ ആദരിക്കുന്ന ചടങ്ങിൽ ഏറ്റവും അനുയോജ്യമായിരുന്നു ഇത്​. വെൽഫെയർ കേരള കുവൈത്ത്​ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്​കൂളിൽ സംഘടിപ്പിച്ച കോവിഡ്​കാല ഹീറോകളെ ആദരിക്കുന്ന ചടങ്ങിനെ ഗംഭീരമാക്കിയതിൽ ഒരു ഘടകം റാഫി കല്ലായിയുടെ ഗസലുകളായിരുന്നു.

'അതിജീവനത്തി​െൻറ ഇശലുകള്‍' തലക്കെട്ടിൽ അദ്ദേഹം പാടിയും പറഞ്ഞും സദസ്സിനെ കൈയിലെടുത്തു. മഹാമാരിയോട്​ പൊരുതിത്തോറ്റ്​ മണ്ണടിഞ്ഞവരിൽ അദ്ദേഹത്തി​െൻറ പ്രിയസുഹൃത്തുക്കളുമുണ്ടായിരുന്നു. ആത്​മാവിൽനിന്ന്​ ഉതിർന്ന സംഗീതത്തിന്​ അതുകൊണ്ടുതന്നെ ചിലപ്പോൾ കണ്ണീരുപ്പി​െൻറ രുചിയായിരുന്നു. എന്നാൽ, എല്ലായ്​പ്പോഴും അങ്ങനെയായിരുന്നില്ല. അതിജീവനത്തി​െൻറ ആഘോഷവും ഒരുമയുടെ താളവും എല്ലാമായി സദസ്സും വേദിയും ഒന്നാകുന്ന കാഴ്​ചക്കാണ്​ വെള്ളിയാഴ്​ചയുടെ സായന്തനം സാക്ഷിയായത്​. കീബോർഡ്​: ബഷീർ കൊയിലാണ്ടി. റിഥം: റോജൻ എബ്രഹാം. ഹാർമോണിയം: താജ്​ കോഴിക്കോട്​. തബല: മുസ്​തഫ. ഗിറ്റാർ: അഖിൽ. ടാമ്പറിങ്​: യാസിർ കരിങ്കല്ലത്താണി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story