റാഫേൽ നദാൽ ടെന്നിസ് അക്കാദമി ഉദ്ഘാടനം ഫെബ്രുവരിയിൽ
text_fieldsകുവൈത്ത് സിറ്റി: റാഫേൽ നദാൽ അക്കാദമിയുടെ കീഴിൽ പശ്ചിമേഷ്യയിലെ ആദ്യ ടെന്നിസ് അക്ക ാദമി കുവൈത്തിൽ ഫെബ്രുവരി അഞ്ചിന് ഉദ്ഘാടനംചെയ്യും. റാഫേൽ നദാൽ അക്കാദമി ചെയർമാൻ ടോണി നദാൽ കുവൈത്തിൽ വാർത്താക്കുറിപ്പിൽ അറിയിച്ചതാണിത്. ശൈഖ് ജാബിർ അൽ അബ്ദുല്ല അസ്സബാഹ് അന്താരാഷ്ട്ര ടെന്നിസ് കോംപ്ലക്സിലാണ് അക്കാദമി പ്രവർത്തിക്കുക. 5000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം, അഞ്ച് സബ് ടെന്നിസ് കോർട്ട്, എട്ട് ഒൗട്ട്ഡോർ ടെന്നിസ് കോർട്ട്, 1600 സീറ്റുകളുള്ള സെൻറർ കോർട്ട്, ഫിറ്റ്നസ് സെൻറർ എന്നിവയുള്ളതാണ് അക്കാദമിയെന്ന് നിർമാണ മേൽനോട്ടം വഹിക്കുന്ന തംദീൻ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ജാസിം ഖാലിദ് അൽ മർസൂഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശസന്ദർശകർക്ക് പഞ്ചനക്ഷത്ര ഹോട്ടലും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
ടെന്നിസ് സൂപ്പർതാരം റാഫേൽ നദാൽ വിഡിയോ കോൺഫറൻസിലൂടെ വാർത്താസമ്മേളനത്തിൽ സംസാരിച്ചു. ഉദ്ഘാടനത്തിന് റാഫേൽ നദാൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ടെന്നിസ് കോംപ്ലക്സുകളിൽ ഒന്നാണ് കുവൈത്തിൽ ഒരുങ്ങുന്നത്. കുവൈത്ത് ടെന്നിസ് ഫെഡറേഷൻ ആസ്ഥാനമന്ദിരം ഉൾപ്പെടെ 263,430 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ടെന്നിസ് സമുച്ചയം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
