ചികിത്സാ സംവിധാനം നവീകരിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ആരോഗ്യമന്ത്രി
text_fieldsറേഡിയോളജി ആൻഡ് റേഡിയോ തെറപ്പി സമ്മേളനം ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ചികിത്സ സംവിധാനവും ഉപകരണങ്ങളും നവീകരിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. ‘ഭാവിക്ക് വേണ്ടിയുള്ള ശബ്ദം’ പ്രമേയത്തിൽ നടത്തുന്ന വാർഷിക റേഡിയോളജി ആൻഡ് റേഡിയോ തെറപ്പി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റർനാഷനൽ ആറ്റോമിക് എനർജി ഏജൻസിയും കുവൈത്ത് അസോസിയേഷൻ ഫോർ വിമൻസ് ഹെൽത്തും സഹകരിച്ച് മിഡിൽ ഈസ്റ്റ് യൂനിയൻ ഫോർ മെഡിക്കൽ ഫിസിക്സാണ് പരിപാടി സംഘടിപ്പിച്ചത്. കാൻസർ രോഗികൾക്കുള്ള ഏറ്റവും മികച്ച നൂതന രോഗനിർണയ, ചികിത്സാ സാങ്കേതിക വിദ്യകൾ രാജ്യത്ത് ലഭ്യമാണെന്ന് അൽ-അവാദി പറഞ്ഞു.
ഇമേജ്-ഗൈഡഡ് റേഡിയേഷൻ തെറപ്പി, കമ്പ്യൂട്ടഡ് ടോമോഗ്രഫി, മാഗ്നറ്റിക് റെസൊണൻസ് ഇമേജിംങ് തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങൾ കുവൈത്ത് കാൻസർ സെന്ററിൽ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുവൈത്ത് കാൻസർ കൺട്രോൾ സെന്റര്‍ റേഡിയേഷൻ ഫിസിക്സ് വിഭാഗം മേധാവി ഡോ. മിഷാരി അൽ-നൈമി, കുവൈത്ത് വനിതാ ആരോഗ്യ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇമാൻ അൽ-തൗഹിദ് എന്നിവര്‍ സംസാരിച്ചു. കാൻസർ ചികിത്സ രംഗത്തെ അമ്പതിലധികം അന്താരാഷ്ട്ര വിദഗ്ധരും പ്രഭാഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. നിർമിത ബുദ്ധി ആപ്ലിക്കേഷനുകൾ, മെഡിക്കൽ ഇമേജിങ് ഓട്ടോമേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട ശിൽപശാലകൾ സമ്മേളനത്തിന്റെ ആകർഷണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

