റേഡിയേഷൻ റീഡിങ്ങുകൾ സുരക്ഷിത പരിധിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അസാധാരണമായ റേഡിയേഷൻ റീഡിങ്ങുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ നിരീക്ഷണ സൂചകങ്ങളും സുരക്ഷിതമായ പരിധിക്കുള്ളിലാണെന്നും കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെ.ജി.എ.സി) അറിയിച്ചു.
നിരീക്ഷണ സംവിധാനങ്ങളും ഉപകരണങ്ങളും ഉയർന്ന കാര്യക്ഷമതയിലും സന്നദ്ധതയിലും പ്രവർത്തിക്കുന്നുണ്ടെന്നും, രാജ്യത്തെ സംരക്ഷിക്കാനും അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ തീരുമാനങ്ങളും നടപ്പിലാക്കാനുമായി പരിശോധനാ പ്രവർത്തനങ്ങൾ പതിവായി തുടരുന്നുണ്ടെന്നും കെ.ജി.എ.സി കൂട്ടിച്ചേർത്തു.ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിനും പ്രാദേശിക വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായും ഇടപെട്ടുവരുന്നു.
വാണിജ്യ വ്യവസായ മന്ത്രിയുടെ നിർദേശ പ്രകാരം ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അനുവദിക്കരുതെന്ന് എല്ലാ കര, കടൽ, വ്യോമ ക്രോസിങ്ങുകൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും കെ.ജി.എ.സി പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

