ആർ. നല്ലകണ്ണിന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsആർ. നല്ലകണ്ണ്
കുവൈത്ത് സിറ്റി: ആർ. നല്ലകണ്ണിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദർശനിഷ്ഠമായ മുഖവും പാവപ്പെട്ടവന്റെ പടത്തലവനുമായിരുന്നു ആർ. നല്ലകണ്ണ്. തമിഴ്നാട് രാഷ്ട്രീയത്തിലെ ശുദ്ധിവാശി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, ജീവിതം തന്നെ ഒരു സമരമാക്കി മാറ്റിയ വിപ്ലവകാരിയായിരുന്നുവെന്ന് കേരള അസോസിയേഷൻ സൂചിപ്പിച്ചു.
പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിൽ അധികാരത്തിന്റെ പളപളപ്പുകളിലേക്ക് നോക്കാതെ, സാധാരണക്കാരന്റെ വിയർപ്പിനും അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. തനിക്ക് ലഭിച്ച പുരസ്കാര തുകകൾ പോലും പാർട്ടിയിലേക്കും ജനങ്ങളിലേക്കും തിരിച്ചുനൽകിയ അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറക്ക് വലിയൊരു പാഠപുസ്തകമാണ്. ആദർശം വാക്കുകളിൽ അല്ലെന്നും സ്വയം ജീവിച്ചു കാണിക്കേണ്ടതാണെന്നും തെളിയിച്ച മഹാനായ മനുഷ്യസ്നേഹിയെയാണ് പൊതുരാഷ്ട്രീയ മണ്ഡലത്തിന് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ദുഃഖത്തിൽ കേരള അസോസിയേഷൻ കുവൈത്ത് പങ്കുചേരുന്നതായും വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

