ഖുർത്വുബ ഫൗണ്ടേഷൻ കുവൈത്ത് സർക്ൾ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഎം.കെ. റഫീഖ് ഇഖ്ബാൽ മാവിലാടം എം.ആർ. നാസർ
കുവൈത്ത് സിറ്റി: ബിഹാറിലെ കിഷൻഗഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷന്റെ കുവൈത്ത് സർക്ൾ കമ്മിറ്റി രൂപവത്കരിച്ചു. കൺവെൻഷൻ കെ.എം.സി.സി കുവൈത്ത് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ഹുദവി അധ്യക്ഷത വഹിച്ചു.
ഖുർത്വുബ ഫൗണ്ടേഷൻ സ്ഥാപകനും ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. 23 ഏക്കർ വിസ്തൃതിയില്‍ ബഹുമുഖങ്ങളായ സംവിധാനങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ്.
ഇത്തരം സംവിധാനങ്ങളിലൂടെ ദീർഘവീക്ഷണവും കാഴ്ചപ്പാടും മാറ്റത്തിന്റെ മനക്കരുത്തുമുള്ള സമൂഹത്തെ സേവിക്കുന്നവരെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് സുബൈർ ഹുദവി പറഞ്ഞു. കൺവെൻഷനിൽ മുസ്തഫ കാരി, മുഹമ്മദലി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, കെ.ബഷീർ, ഇസ്മായിൽ ഹുദവി, എം.കെ. റഫീഖ്, എം.ആർ. നാസർ, റസാഖ് അയ്യൂർ, ടി.വി. ലത്തീഫ്, റഷീദ് സംസം, ഫൈസൽ ഹാജി എന്നിവർ സംസാരിച്ചു.
ഇഖ്ബാൽ മാവിലാടം സ്വാഗതവും മുജീബ് മൂടാൽ നന്ദിയും പറഞ്ഞു. കുവൈത്ത് സർക്ൾ ഭാരവാഹികൾ- നാസർ അൽ മശ്ഹൂർ തങ്ങൾ (മുഖ്യ രക്ഷാധികാരി), മുസ്തഫ കാരി, കെ. ബഷീർ, മുഹമ്മദലി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, റസാഖ് അയ്യൂർ, ഫൈസൽ ഹാജി (രക്ഷാധികാരികൾ), എം.കെ. റഫീഖ് (ചെയർമാൻ).
ഇഖ്ബാൽ മാവിലാടം (ജനറൽ കൺവീനർ), മിസ്ഹബ് മാടമ്പില്ലത്ത്, അസ്ഹർ ചെറുമുക്ക് (വർക്കിങ് കൺവീനർമാർ), എം.ആർ. നാസർ (ട്രഷ), ഇസ്മായിൽ ഹുദവി, റഷീദ് സംസം, ടി.വി. ലത്തീഫ്, കുത്തുബുദീൻ ഉദുമ (വൈ.ചെയർ), മുജീബ് മൂടാൽ, ഹസ്സൻ തഖ്വ, റഫീഖ് ഒളവറ, നാസർ പുറമേരി (കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

