Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: സൂം ആപ്പിെൻറ സഹായത്തോടെ കെ.ഐ.ജി ഫർവാനിയ ഏരിയ ഖുർആനിലെ സൂറത്തുൽ മആരിജ് ആസ്പദമാക്കി പാരായണ മത്സരം സംഘടിപ്പിച്ചു. പുരുഷ വിഭാഗത്തിൽ ഇഹ്‌സാൻ ഫിറോസ് ഹമീദ് ഒന്നാം സ്ഥാനവും ഫായിസ് മുഹമ്മദ് രണ്ടാം സ്ഥാനവും പി.ടി. ശിഹാബുദ്ദീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്ത്രീകളുടെ വിഭാഗത്തിൽ നവാൽ ഫർഹിൻ ഒന്നാം സ്ഥാനവും നാജിയ രണ്ടാം സ്ഥാനവും നബാ നിമാത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏരിയ പ്രസിഡൻറ് സി.പി. നൈസാം, പ്രോഗ്രാം കൺവീനർ സി.കെ. നജീബ് എന്നിവർ നേതൃത്വം നൽകിയ മത്സരത്തിന് പി.ടി. ശാഫി സാങ്കേതിക സഹായങ്ങൾ നൽകി. അബ്ദുൽ റസാഖ് നദ്വി, അനീസ് അബ്ദുൽ സലാം എന്നിവർ പാരായണ മത്സരങ്ങൾ നിയന്ത്രിച്ചു.
റമദാനിലെ ഒന്നിടവിട്ട ദിവസങ്ങളിൽ അനീസ് അബ്ദുൽ സലാം നടത്തിയ ഓൺലൈൻ ക്ലാസിെൻറ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
Next Story
