ഖുർആൻ-വെളിച്ചം ഓൺലൈൻ ക്വിസ്: റംഷിദ് തോട്ടത്തിൽ വിജയി
text_fieldsറംഷിദ് തോട്ടത്തിൽ, മുനീർ മുഹമ്മദ്, ബുഷ്റ
അബൂബക്കർ
കുവൈത്ത് സിറ്റി: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ.ഐ.സി സംഘടിപ്പിച്ച ഖുർആൻ-വെളിച്ചം ഓൺലൈൻ ക്വിസ് മത്സരത്തിൽ കണ്ണൂർ പെരിങ്ങാടി റംഷിദ് തോട്ടത്തിലിന് സമ്മാനം. നറുക്കെടുപ്പിലൂടെയാണ് ഒന്നാം സമ്മാനമായി ഗോൾഡ് കോയിൻ ലഭിച്ചത്. മുനീർ മുഹമ്മദ്, ബുഷ്റ അബൂബക്കർ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. മത്സരത്തിൽ കുവൈത്തിൽനിന്നും നാട്ടിൽനിന്നും കൂടാതെ ബഹ്റൈൻ, ഖത്തർ, ഒമാൻ, ദുബൈ, തുർക്കിയ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു.
14 ദിവസം നീണ്ടുനിന്ന മത്സരത്തിൽ പ്രോത്സാഹന സമ്മാനത്തിന് 28 പേർ അർഹരായി. സാൽമിയയിൽ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത്തല പ്രചാരണ സംഗമത്തിലാണ് നറുക്കെടുപ്പ് നടന്നത്. ബിൻസീർ പുറങ്ങ് നറുക്കെടുത്ത വിജയിയെ ഇന്ത്യൻ ഇസ്ലാഹി സെൻറർ (കുവൈത്ത്) പ്രസിഡൻറ് യൂനുസ് സലീം പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് മുഹമ്മദ്, ക്യു.എൽ.എസ് സെക്രട്ടറി നാസർ മുട്ടിൽ എന്നിവർ സംബന്ധിച്ചു. വിജയിക്കുള്ള സമ്മാനം കെ.എൻ.എം (മർകസുദ്ദഅ് വ) സംസ്ഥാന സെക്രട്ടറിയിൽനിന്ന് വിജയിക്കുവേണ്ടി സഅദ് പുളിക്കൽ ഏറ്റുവാങ്ങി.

