ഖുർആൻ പഠന പദ്ധതി 'വെളിച്ചം' പ്രകാശനം
text_fieldsഐ.ഐ.സി വെളിച്ചം പ്രകാശനം മുഹമ്മദ് ഷബീർ, അബ്ദുൽ റസാഖിന് കോപ്പി നൽകി
നിർവഹിക്കുന്നു
കുവൈത്ത്: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ അമാനി മൗലവിയുടെ ഖുർആൻ തഫ്സീറിനെ ആധാരമാക്കി നടത്തുന്ന ഖുർആൻ പഠന പദ്ധതി 'വെളിച്ച'ത്തിന്റെ പ്രകാശനം മുഹമ്മദ് ഷബീർ (ഫ്രൈഡേ ഫോറം പ്രസിഡന്റ്) കോപ്പി അബ്ദുറസാഖിന് നൽകി നിർവഹിച്ചു. 'സമകാലിക ഇന്ത്യ ന്യൂനപക്ഷ നിലപാടുകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വെച്ചായിരുന്നു പ്രകാശനം.
അബൂബക്കർ സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. നാസർ മുട്ടിൽ, അബ്ദുൽ അസീസ് സലഫി എന്നിവർ നേതൃത്വം നൽകി. പഠനസംരംഭവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാൽമിയ ഏരിയ: ബഷീർ പാനായിക്കുളം 5666 152, ഫഹാഹീൽ ഏരിയ: ആസിഫ് 55675689, ഫർവാനിയ്യ ഏരിയ: യഹ്‍യ 66852504 എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

