Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖുർആൻ സ്റ്റഡി സെന്റർ...

ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷ ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border
exam result
cancel
camera_alt

എൻ.പി. അബ്‌ദു റസാഖ്,ശബാന നൗഷാദ് ,തസ്‌ലീന റസാഖ്

കുവൈത്ത് സിറ്റി: ഖുർആനിലെ ആലു ഈംറാൻ അധ്യായത്തെ അടിസ്ഥാനമാക്കി ഖുർആൻ സ്റ്റഡി സെന്റർ കുവൈത്ത് നടത്തിക്കൊണ്ടിരുന്ന കോഴ്‌സിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ സമയമെടുത്ത് മുഴുവൻ ഉത്തരവും നൽകി പരീക്ഷ എഴുതി തീർത്ത് 30 മാർക്കും നേടി എൻ.പി. അബ്‌ദു റസാഖ് (റിഗ്ഗഇ) ഒന്നാം റാങ്കും, ശബാന നൗഷാദ് (മംഗഫ്) രണ്ടാം റാങ്കും, തസ്‌ലീന റസാഖ് (മെഹ്ബൂല) മൂന്നാം റാങ്കും കരസ്ഥമാക്കി.

ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ നിയാസ് ഇസ്‌ലാഹി കെ.ഐ.ജി. ഫേസ് ബുക്ക് ലൈവിലൂടെയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ആലു ഈംറാൻ അധ്യായത്തിലെ 152 മുതൽ 200 വരെയുള്ള വാക്യങ്ങൾ ഉള്ളടക്കമാക്കി നടന്ന നാലാം ഘട്ട കോഴ്‌സ് പരീക്ഷയുടെ വിജയികളെയാണ് പ്രഖ്യാപിച്ചത്. ഓപൺ ബുക്ക് രൂപത്തിൽ ഓൺലൈനിൽ നടന്ന പരീക്ഷയിൽ 337 പേർ പങ്കെടുത്തു.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 22 സെന്ററുകളിൽ ഓൺലൈനിലും ഓഫ്‌ലൈനിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. കുവൈത്തിന് പുറമെ മറ്റിതര രാജ്യങ്ങളിൽ നിന്നുള്ളവരും പരീക്ഷയിൽ പങ്കെടുത്തു.

വിവിധ സെന്ററുകളിൽ ജൂൺ ആദ്യവാരത്തിൽ പുതിയ കോഴ്‌സ് ആരംഭിക്കും. ക്ളാസുകളിൽ പ​ങ്കെടുക്കാനും വിവരങ്ങൾക്കും +965 65051113 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam resultResult AnnouncedQuran Study Centerexam
News Summary - Quran Study Center Exam Result Announced
Next Story