ഖുർആൻ മനഃപാഠമാക്കുന്നത് പ്രോത്സാഹിപ്പിക്കും -മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഖുർആൻ മനഃപാഠമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന എല്ലാ ശ്രമങ്ങളെയും പ്രതിരോധ മന്ത്രാലയം പിന്തുണക്കുമെന്ന് ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് അൽ ഫഹദ് അൽ അഹമ്മദ് അസ്സബാഹ് വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഖുർആൻ പാരായണ മത്സരവിജയികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികൾക്ക് ശൈഖ് അഹമ്മദ് അൽ ഫഹദ് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. വിജയികളെ അദ്ദേഹം അഭിനന്ദിച്ചു.
ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുവൈത്ത് സായുധ സേനയുടെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റാണ് പരിപാടി സംഘടിപ്പിച്ചത്.
മത്സരത്തിന്റെ പങ്കാളിത്തം, നടത്തിപ്പ് എന്നിവയെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അവാദി അഭിനന്ദിച്ചു.
കരസേന മേധാവി മേജർ ജനറൽ ഡോ. ഗാസി ഹസൻ അൽ ഷമ്മരി, അഡ്മിനിസ്ട്രേഷൻ ആൻഡ് മാൻപവർ അതോറിറ്റി ജനറൽ സ്റ്റാഫ് അസിസ്റ്റന്റ് ചീഫ് മേജർ ജനറൽ ഡോ. ഖാലിദ് അൽ കന്ദരി, സേനയിലെ കമാൻഡിങ് ഓഫിസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

