ഐവ മംഗഫ് മലർവാടി ഖുർആൻ മനപ്പാഠമത്സരം
text_fieldsകുവൈത്ത് സിറ്റി: മലർവാടി ഐവ മംഗഫ് യൂനിറ്റ് ഇഫ്താർ സംഗമത്തോടനുബന്ധിച്ചു ഖുർആൻ മനപ്പാഠ മത്സരവും,റമദാൻ ക്വിസും സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ ലിബ സുൽഫിക്കർ,ഹനാൻ ഫാത്തിമ, സമീൻ സാബി എന്നിവർ ഒന്ന് ,രണ്ട് ,മൂന്നു സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ വിജ്ദാൻ കൊടക്കാടൻ,ഷൻസ സലിം ,സുഹ സമീർ ,സൈഹാൻ യൂനുസ് ,മറിയം നൗസിൻ ,നൂറിയ നൗസിൻ എന്നിവർ വിജയികളായി. മലർവാടി യൂനിറ്റ് സെക്രട്ടറി ഹംറാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

