ഫഹാഹീൽ ദാറുതഅലീമിൽ ഖുർആൻ മദ്റസ പാരന്റ്സ് മീറ്റ്
text_fieldsഫഹാഹീൽ ദാറുതഅലീമിൽ ഖുർആൻ മദ്റസ പാരന്റ്സ് മീറ്റ് കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൊന്മള ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫഹാഹീൽ ദാറുതഅലീമിൽ ഖുർആൻ മദ്റസ പാരന്റ്സ് മീറ്റും മോട്ടിവേഷൻ ക്ലാസും മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ നടന്നു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൊന്മള ഉദ്ഘാടനം ചെയ്തു. മദ്റസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ സലാം പെരുവള്ളൂർ അധ്യക്ഷതവഹിച്ചു.
കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം പ്രാർഥന നിർവഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സ്റ്റേറ്റ് ട്രൈനറും മോട്ടിവേറ്ററുമായ ശരീഫ് മാസ്റ്റർ ചുഴലി മുഖ്യ പ്രഭാഷണം നടത്തി. മദ്റസ മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.ജി. മുഹമ്മദ് സ്വാഗതവും ട്രഷറർ ഇല്ല്യാസ് ബാഹസൻ തങ്ങൾ നന്ദിയും പറഞ്ഞു. ശിഹാബ് മാസ്റ്റർ നീലഗിരി ആശംസ നേർന്നു. അബ്ദുൽ മുനീർ പെരുമുഖം, അബുൽ സലാം മുസ്ലിയാർ, മുഹമ്മദലി ഫൈസി, ടി.വി.ഫൈസൽ, തസ്ലീം ചക്കരക്കല്ല്, റഷീദ് മസ്താൻ, മുഷ്താഖ് നഹ, നാസർ കപ്പാട്, ഫൈസൽ ചാനേത്ത്, അബ്ദു ഏലായി, സമീർ പാണ്ടിക്കാട് എന്നിവർ നേതൃത്വം നൽകി.

