ഫഹാഹീൽ ദാറുത്തഅ്ലീമിൽ ഖുർആൻ മദ്റസ പ്രവേശനോത്സവം
text_fieldsഫഹാഹീൽ ദാറുത്തഅ്ലീമിൽ ഖുർആൻ മദ്റസ പ്രവേശനോത്സവത്തിൽ കുട്ടികൾ
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ ദാറുത്തഅ്ലീമിൽ ഖുർആൻ മദ്റസ പ്രവേശനോത്സവം കെ.ഐ.സി വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. മദ്റസ മാനേജ്മെന്റ് കമ്മറ്റി പ്രസിഡണ്ട് അബ്ദുൽ സലാം പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.
കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, ശിഹാബ് മാസ്റ്റർ നീലഗിരി എന്നിവർ ഉദ്ബോധന പ്രഭാഷണം നടത്തി. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ മുനീർ പെരുമുഖം ആശംസ നേർന്നു.
കേന്ദ്ര, മേഖല ഭാരവാഹികൾ, മദ്റസ ഉസ്താദുമാർ,മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മദ്റസ മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.ജി.മുഹമ്മദ് സ്വാഗതവും അബ്ദുൽ സലാം മുസ്ലിയാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

