ഖുർആൻ ലേണിങ് സ്കൂൾ പരീക്ഷ; നിരവധി പേർ പങ്കെടുത്തു
text_fieldsഹവല്ലി അൽസീർ സെൻററിൽ നടന്ന ഖുർആൻ ലേണിങ് പരീക്ഷ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ ഖുർആൻ ലേണിങ് സ്കൂൾ പഠിതാക്കളുടെ കേന്ദ്രീകൃത പരീക്ഷ ഹവല്ലി അൽസീർ സെൻററിൽ നടന്നു.
വിവിധ ശാഖകളിൽ നിന്നുള്ള പഠിതാക്കൾ പരീക്ഷയിൽ പങ്കെടുത്തു. ഫാത്തിഹ, അലഖ്, ഖദ്ർ അധ്യായങ്ങളിലായിരുന്നു പരീക്ഷ.
പരീക്ഷ വിജയികളെ വെള്ളിയാഴ്ച വൈകിട്ട് 6.30ന് റിഗ്ഗഈ ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദർശ കുടുംബ സംഗമത്തിൽ പ്രഖ്യാപിക്കും. പരീക്ഷക്ക് ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര സെക്രട്ടറിമാരായ ഷാനിബ് പേരാമ്പ്ര, അബ്ദുന്നാസർ മുട്ടിൽ, മുർഷിദ് അരീക്കാട്, അൽ അമീൻ സുല്ലമി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

