Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘വെളിച്ചം’ ഖുർആൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഐ.എസ്.എം കേരള സംഘടിപ്പിച്ച ‘വെളിച്ചം’ ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെയുമായി സഹകരിച്ചു കുവൈത്തിൽ നടത്തിയ പത്തൊൻമ്പതാം ഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കുവൈത്തിൽ നിന്നും പരീക്ഷയെഴുതിയ മുഹമ്മദ് അസ്ലം തിരൂരങ്ങാടി, ഷെർസ മെഹമൂദ് കണ്ണൂർ, നഫീസ നസ്രിൻ പുലാമന്തോൾ ആദ്യ മൂന്നു സ്ഥാനം കരസ്ഥമാക്കി.
വിജയികളെ ഹുദാ സെന്റർ ആശംസകൾ അറിയിച്ചു. വിജയികൾക്കുള്ള സമ്മാനം ഹുദാ സെന്റർ പൊതുപരിപാടിയിൽ നൽകുമെന്ന് ക്യു.എഛ്.എൽ. എസ് സെക്രട്ടറി ജൈസൽ എടവണ്ണ അറിയിച്ചു. തുടർ പരീക്ഷകളെ കുറിച്ചും മറ്റു വിവരങ്ങൾക്കും 60734850, 65663048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

