Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖു​ർ​ആ​ൻ ക​ത്തി​ച്ച...

ഖു​ർ​ആ​ൻ ക​ത്തി​ച്ച സം​ഭ​വം: കു​വൈ​ത്ത് അ​പ​ല​പി​ച്ചു

text_fields
bookmark_border
Quran burning incident: Kuwait condemns
cancel

കു​വൈ​ത്ത് സി​റ്റി: സ്റ്റോ​ക്ഹോ​മി​ലെ തു​ർ​ക്കി എം​ബ​സി​ക്കു മു​ന്നി​ൽ വി​ശു​ദ്ധ ഖു​ർ​ആ​ന്റെ പ​ക​ർ​പ്പ് ക​ത്തി​ച്ച​തി​നെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‍ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തും പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ൽ അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​പ​ല​പി​ച്ചു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നും മ​ന്ത്രി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ​ത്ത​രം വി​ദ്വേ​ഷ​ത്തെ​യും തീ​വ്ര​വാ​ദ​ത്തെ​യും അ​പ​ല​പി​ക്കു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ​വും മ​ത​വും ത​മ്മി​ൽ വേ​ർ​തി​രി​ക്കാ​നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സം​ഭാ​ഷ​ണം, സ​ഹി​ഷ്ണു​ത, സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വം എ​ന്നി​വ​യു​ടെ മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മ​ത​ങ്ങ​ളെ നി​ന്ദി​ക്കു​ന്ന​ത് ത​ട​യാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. സം​ഭ​വ​ത്തി​ൽ മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ്, ഒ.​​ഐ.​സി, ജി.​സി.​സി കൗ​ൺ​സി​ൽ എ​ന്നി​വ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsQuran burning incident
Next Story